Upcoming Events

View all events
മേടം
1

വിഷു

തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു...

മീനം
1

പ്രതിഷ്ഠാദിനം

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂർ...

തുലാം
26

പുത്തരി

തുലാ മാസത്തിലെ തിരുവോണം നക്ഷത്രത്തിനാണ് ശ്രീ തിരുനെല്ലി…

ധനു
18

ചുറ്റുവിളക്ക്

തിരുനെല്ലി ക്ഷേത്രത്തിൻറെ തെക്കേ നടയിലുള്ള ചെറിയ ക്ഷേത്രമായ…

ധനു
17

ധനു മാസത്തിലെ തിരുവാതിര

ശ്രീ മഹാദേവൻറെ സ്ഥാനമായ ഗുണ്ഡിക…

 തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വഴിപാടുകൾ ബുക്കുചെയ്യുന്നതിനായി ഔദ്യോഗിക വെബ് സൈറ്റ് www.thirunellytemple.in,www.thirunellitemple.org ഉപയോഗിക്കുക.* Devotees should follow the latest norms issued by Government.* Devotees must use face masks and maintain social distancing.* Thirunelli Devaswom right to refuse accommodation to Devotees with Covid 19 symptoms or violating Covid 19 Guidelines.

Om Namo Narayana

ഓം നമോ നാരായണ

ശംഖചക്ര ഗദാപത്മ
ധാരിണംമ വനമാലിനം
നമാമി ദേവദേവേശം
നാരായണമനാമയം!

വയനാടിന്റെ ഉത്തരദേശത്ത് കുടകുമലനിരകളോടു ചേർന്ന ആകാശം മുട്ടെ വ്യാപിച്ചു കിടക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വരയിൽ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മാനന്തവാടിയാണ് തിരുനെല്ലിയുടെ ഏറ്റവും അടുത്തുള്ള ടൗണ്. ഇവിടെ നിന്നും തിരുനെല്ലിയിലേക്കുള്ള ദൂരം 32 കിലോ മീറ്ററാണ്. ഈ റൂട്ടിൽ ധാരാളം ബസ് സര്വ്വീസുകൾ ഇന്ന് നിലവിലുണ്ട്. മൈസൂരിലേക്ക് പോകുന്ന പാതയില് കാട്ടിക്കുളം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുതിരിഞ്ഞാൽ പിന്നെ ക്ഷേത്രത്തിലേക്കുള്ള പാത നിക്ഷിപ്ത വനപ്രദേശങ്ങളിലൂടെയായി. ഇടതൂർന്ന റോഡിലേക്ക് ചാഞ്ഞു നിൽക്കു ന്ന മുളംകൂട്ടങ്ങൾക്കിടയിൽ പലപ്പോഴും കാട്ടാനകളെ കാണാം. ഇരുണ്ടുകിടക്കുന്ന വഴിതാരകൾ താണ്ടിയാൽ അപ്പപ്പാറ എന്ന സ്ഥലം. തുടർന്ന് തിരുനെല്ലി പോലീസ് സ്റ്റേഷന്, ഫോറസ്റ്റ് ഡിപ്പാര്ട്ടുമെന്റിന്റെ ബംഗ്ലാവ്. ഒടുവിൽ ബ്രഹ്മഗിരിയുടെ തണലിൽ സ്ഥിതി ചെയ്യുന്ന പുരാണപ്രസിദ്ധമായ തിരുനെല്ലിക്ഷേത്രം. കാറ്റ് മാത്രം കടന്നുചെല്ലുന്ന വനഭൂമിക്കു നടുവിൽ ഏതു കാലത്തെന്നു പറയുവാൻ കഴിയാത്ത അത്രയും പഴക്കമാർന്ന ഭാരതത്തിലെ പുണ്യക്ഷേത്രങ്ങളിലൊന്ന്. ഇവിടെ സ്ഥിതിയുടെ കർത്താവായ മഹാവിഷ്ണുവിന്റെയൂം, സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്റെയും ചൈതന്യധാരകളും, പ്രകൃതിയുടെ മനോഹാരിതയും ഒത്തുചേര്ന്നു പരിലസിക്കുന്നു. ഈ പുണ്ണ്യ ഭൂമിയിലാണ് മോക്ഷദായിനിയായി പാപനാശിനി ഒഴുകുന്നത്. ജമദ്ഗ്നി മഹർഷി തൊട്ട് എത്രയോ പുണ്യാത്മാക്കള്ക്ക് മോക്ഷശിലയായ വിശ്രുതമായ പിണ്ണപ്പാറയുള്ളത് പാപനാശിനിയാലാണ്. ബ്രഹ്മഗിരിയിലെ വിടെയോ പാപനാശിനി പിറവിയെടുക്കുന്നു. പാപനാശിനി കാളിന്ദിയി ലാണ് ലയിക്കുന്നത്. ബ്രഹ്മാവിന്റെ പാദസ്പര്ശാനുഗ്രഹം സിദ്ധിച്ചതിൽ ബ്രഹ്മഗിരി എന്ന പേരില് ഈ പർവ്വത നിര പ്രസിദ്ധമായി. ബ്രഹ്മഗിരിയിലെ ദുർഗമമായ വനാന്തരങ്ങളിൽ പക്ഷിപാതാളം, ഗരുഡപ്പാറ, ഭൂതത്താന്കുന്ന് തുടങ്ങിയ സ്ഥലങ്ങൾ സാഹസികരെ ആകർഷിക്കുന്നു . ഇതാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും പുരാണങ്ങളിലും വിളങ്ങിനില്ക്കുന്ന പുണ്യഭൂമി. ഒരു വാക്കുകൂടി: തിരുനെല്ലിക്ഷേത്രത്തെക്കുറിച്ചു കിട്ടിയ അറിവുകൾ പരിമിതങ്ങളാണ്. പുരാതനരേഖകളൊന്നും ദേവസത്തിന്റെ കൈവശമില്ല. ഇവിടെ പകർത്തുന്ന വിവരങ്ങൾ അധികവും വാമൊഴികളായി തലമുറകൾ കൈമാറി വന്ന അറിവു മാത്രമാണ് തിരുനെല്ലി.

 

Darshan Timings

Morning - 5:30 AM – 12:30 PM (Noon)

Evening - 5:30 PM – 8 PM

OFFERINGS

Online Pooja Booking

Click here!

Guide for the pilgrims

Click here!

ACCOMMODATION

Panchatheertham Rest House

Book Now!