ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ ദര്ശനത്തിനും, പിതൃകർമ്മങ്ങൾ നടത്തുന്നതിനുമായി വരുന്ന ഭക്തജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നത്.
1. പിതൃകർമ്മങ്ങൾ ചെയ്യാൻ തലേദിവസം വരുന്നവർക്കായി
പിതൃകർമ്മങ്ങൾ (പിണ്ഡം വെക്കൽ ) ചെയ്യുവാനൻ തലേദിവസം തന്നെ എത്തുന്നവർ ആദ്യമായി ദേവസ്വം വഴിപാട് കൊണ്ടറിൽ പണമടച്ച് കർമ്മ ത്തിനു വേണ്ട രസീതുകൾ വാങ്ങിക്കേണ്ടതാണ്. രസീത് വാങ്ങിക്കുമ്പോളൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം മരണപ്പെട്ടവരുടെയല്ല പ്രത്യുതകര്മ്മം ചെയ്യുന്ന വ്യക്തിയുടെ പേരിലാണ് രശീത് വാങ്ങിക്കേണ്ടത്. ഇതിനെ ഒരാൾപി ണ്ഡം എന്നു പറയുന്നു.
ഒരാൾപിണ്ഡത്തിന് പണമടച്ചയാൾ ക്ക് തന്റെ തറവാട്ടിൽ താ നറിഞ്ഞും അറി യാതെയും മരിച്ച പിതൃക്കൾ ക്ക് മുഴുവനായും കർമ്മങ്ങൾ നടത്താവുന്നതാണ്. (തൃശ്ശിലേരി ക്ഷേത്രത്തിലെ വിളക്കുമാലയ്ക്ക് 8 രൂപയും 35 രൂപ ശ്രീ തിരുനെല്ലി ക്ഷേത്രത്തിലേക്കും അടക്കമാണ് 43 രൂപ) മുകളിൽ പറഞ്ഞപ്രകാരം രശീത് വാങ്ങിക്കഴിഞ്ഞാൽ സന്ധ്യാസമയത്ത് ദേഹശുദ്ധി വരുത്തി ക്ഷേത്രനടയിൽ നില്ക്കണം. ദീപാരാധന കഴിഞ്ഞ ഉടനെ അവിടെ വച്ച് വാദ്ധ്യാർ , കർമ്മം ചെയ്യുന്നവർക്കായി പ്രാർത്ഥന (സത്യവാചകം) ചൊല്ലിത്തരുന്നതാണ്. ഭഗവാനെ തൊഴുതു നിന്ന് പ്രാർത്ഥന ചൊല്ലിയശേഷം ദണ്ഡനമസ്കാരം നടത്തി ആചാരപ്രകാരം ഭണ്ഡാരത്തിൽ കാണിക്ക സമർ പ്പി ക്കേണ്ടതാണ്. ഇതോടെ തലേദിവസത്തെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.
അടുത്തദിവസം പുലർ കാ ലത്ത് 6 മണിക്ക് കുളിക്കുന്നതിനു മുമ്പായി ക്ഷേത്രനടയിൽ എത്തി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ രശീതി കാണിച്ച് ബലിസാധനവും ദർ ഭ യും വാങ്ങിക്കേണ്ടതാണ്.
ഇനി കർമ്മം ചെയ്യുവാനായി പാപനാശിനിയിലേക്ക് പോകാവുന്നതാണ്. പാപനാശിനിയിലേക്ക് പോകുമ്പോള് കർമ്മം ചെയ്യുന്നതിനുള്ള രശീതിയും ബലിസാധനവും പ്രതിമ (ആൾരൂപം )കൊണ്ടുവന്നിട്ടുള്ളവർ പ്രതിമയും കൂടെ കൊണ്ടുപോകേണ്ടതാണ്.
പാപനാശിനിയിൽ വാദ്ധ്യാരുടെ ഉപദേശ ക നിർദേശങ്ങൾ അനുസൃതമായി കർമങ്ങൾ ചെയ്തശേഷം ഗുണ്ഡിക ശിവക്ഷേത്രത്തിൽ ദർ ശ നം നടത്തി ക്ഷേത്രത്തിൽ വന്ന് ഭഗവാനെ തൊഴുത് വലംവെച്ച് ത്രിമധുരനിവേദ്യവും തീര്ത്ഥവും പ്രസാദവും വാങ്ങിയാൽ കർമ്മങ്ങൾ പൂര്ത്തിയാവുകയായി. പ്രതിമ കൊണ്ടു വന്നിട്ടുള്ളവരാണെങ്കിൽ പാപനാശിനിയിൽ കർ മ്മ ങ്ങൾ ചെയ്ത് വളരെ വൃത്തിയായി ശുദ്ധിയാക്കിയ പ്രതിമ തൃപ്പടിയിൽ വെയ്ക്കേണ്ടതാണ്. ഈ പ്രതിമകൾ ഭഗവാന്റെ തൃപ്പാദത്തോട് കൂട്ടിചേർക്കു മ്പോൾ മരിച്ച പിതൃക്കളെ സ്മരിച്ച് തൊഴുത് നില്ക്കേണ്ടതാണ്. പ്രതിമ കൊണ്ടുവന്നിട്ടുള്ളവർ ഓരോ പ്രതിമയ്ക്കും ഒരു രൂപ വീതം കൂടുതൽ അടയ്ക്കേണ്ടതാണ്.
പ്രതിമ ഇല്ലാതെ കർമ്മം നടത്തുന്നവർക്ക് പ്രതിമയോടനുബന്ധിച്ച മേല്കാര്യങ്ങൾ ബാധകമല്ല. പിതൃകര്മ്മം ചെയ്യുന്നവർ വ്രതാനുഷ്ഠാനം എടുക്കേണ്ടതാണ്.
2. തലേദിവസം എത്തിച്ചേരാൻ കഴിയാത്തവർക്കായി
പിതൃകര്മ്മം നടത്തുവാൻ തലേദിവസം എത്തിപ്പെടുവാൻ കഴിയാത്തവർ കാലത്ത് 11 മണിക്കുള്ളിലായി ക്ഷേത്രത്തില് എത്തിയാലും കർ മ്മ ങ്ങൾ ചെയ്യാവുന്നതാണ്. അങ്ങനെ വരുന്നവർ കൗണ്ടറിൽ നിന്നും രശീതി വാങ്ങി ക്ഷേത്രതിരുനടയിൽ വാദ്ധ്യാരോ അദ്ദേഹത്തിന്റെ അഭാവത്തില് ക്ഷേത്രം ശാന്തിക്കാരനോ ചൊല്ലിത്തരുന്ന പ്രാർത്ഥന ഏറ്റുചൊല്ലി ദണ്ഡന നമസ്കാരം നടത്തി ആചാരപ്രകാരം ഭണ്ഡാരത്തിൽ കാണിക്ക സമര്പ്പിച്ച് ബലിസാധന വിതരണ കൗണ്ടറിൽ രശീതി കാണിച്ച് ബലിസാധനവും വാങ്ങി പ്രതിമയുണ്ടെങ്കിൽ അതുമെടുത്ത് പാപനാശിനിയിൽ പോയി കർമങ്ങൾ നടത്താവുന്നതാണ്.
3. സന്തതി പിണ്ഡം
പിതൃകർമ്മം ചെയ്ത വ്യക്തി ഒരു ദിവസം കൂടി ക്ഷേത്രത്തിൽ നിർദിഷ്ട രീതിയിൽ ഉപവാസം സ്വീകരിച്ച് താമസിച്ച് പിറ്റേദിവസം ചെയ്യുന്ന കർമ്മമാണ് സന്തതിപിണ്ഡം. ഇഷ്ടസന്താനലബ്ധിക്കുവേണ്ടിയും ഉള്ള സന്താനങ്ങളുടെ ഉന്നമനത്തിനും ക്ഷേമൈശ്വര്യങ്ങള്ക്കും വേണ്ടിയാണ് ഈ കർമ്മം നടത്തുന്നത്. ഇതിനായി ഒരാൾ പിണ്ഡം രശീതി രണ്ടു ദിവസങ്ങളിലായി എടുക്കേണ്ടതാണ്.
4. ദീക്ഷാപിണ്ഡം.
മരിച്ചതിനുശേഷം തുടങ്ങുന്ന നിത്യബലി സമാപിക്കുന്ന ദിവസം തിരുനെല്ലിയിൽ എത്തി ആദ്യമായി ഗുണ്ഡികാ ശിവക്ഷേത്രത്തിൽ കർമ്മം ചെയ്യുകയും പിന്നീട് പാപനാശിനിയിൽ വിഷ്ണുപാദത്തിൽ സമർ പ്പി ക്കുകയും ചെയ്യുന്ന ചടങ്ങാണ് ദീക്ഷാപിണ്ഡം
5. മറ്റ് വഴിപാടുകളെ സംബന്ധിച്ച്
പിതൃകർമ്മ ത്തിനും ദർ ശ നത്തിനുമായി വന്നിട്ടുള്ളവർ ക്ക് മറ്റ് വഴിപാടുകൾക്കും കൗണ്ടറിൽ പണമടച്ച് രശീതി വാങ്ങിക്കാവുന്നതാണ്. നെയ്പായസത്തിനും മറ്റ് വഴിപാടുകകൾക്കും തലേദിവസം തന്നെ രശീതാക്കിയാൽ കൂടുതൽ സൗകര്യപ്രദമായിരിക്കും. വീടുകളിലേക്ക് പ്രസാദം കൊണ്ടുപോകാൻ ആഗ്രഹിക്കുവർക്ക് അതിന് സൗകര്യപ്രദമായ രീതിയിൽ ബോട്ടിലുകൾ കൗണ്ടറിൽ നിന്ന് പണമടച്ച് വാങ്ങാവുന്നതാണ്.
Published for the sake of the pilgrims visiting Thirunelly Ksethram for the worship or for performing religious rites for the well being of the departed souls.
1. FOR THE SAKE OF THOSE WHO COME A DAY IN ADVANCE FOR PERFORMING THE RELIGIOUS RITES FOR THE WELFARE OF THE DEPARTED SOULS
Those who come a day in advance for performing the religious rites for the well being of the departed souls (offering of Pindham - rice balls) as part of the funeral rites, should pay the charges at the offering counter and collect the relevant receipt. One thing to be remembered is that the receipt is to be obtained in favour of the person who will be performing the religious rites and net in favour of the person. This is known as ''Oru Aal Pindham'. The person who remit the money for ''Oru Aal Pindham' can perform rites for the welfare of the departed souls of all those who died from the Tharawadu or the ancestral family with our without the knowledge of the performer. (for Vilakkum Mala at Thrissilerri Kshethram Rs.8/- for Thirunelli Kshethram Rs35/- includeing the charges for Thrissilerri Kshethram, the total is Rs. 43/-)
Besides this along with an individual, other members who have close relationship, having defilement because of the death of the close relatives, can sit, side by side and perform the rites. This is known as Koottu Pindham. After obtaining the relevant receipt, the performer should take a bath at dusk and stand with folded hands, thinking of the departed souls of the relatives. For those who bought Aal Roopams or Replicas, 1 Ruppee per replica, is to be paid at the temple counter.