Home / Vendol Kshetram

vendol-kshetram

Vendol Sree Mahavishnu Temple

വേണ്ടോൽ ശ്രീ മഹാവിഷ്ണുക്ഷേത്രം

ചീരാലിൽ സ്ഥിതിചെയ്യുന്ന വേണ്ടോൽ ശ്രീമഹാവിഷ്ണുക്ഷേത്രം തിരു നെല്ലി ശ്രീമഹാവിഷ്ണുക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. തിരുനെല്ലി പെരുമാളിന്റെ നിറസാന്നിധ്യം ഇവിടെ കുടികൊള്ളുന്നു. പൂർണമായും ശിലയിൽ തീർത്തതാണ് ക്ഷേത ശ്രീകോവിലും നമസ്കാര മണ്ഡപവും. ചീരാലിലെ വേണ്ടോലിൽനിന്ന് ഒരു സ്ത്രീ വിഷുക്കണി ദർശനത്തിനായി എല്ലാവർഷവും പതിവായി തിരുനെല്ലിയിൽ എത്തിയിരുന്നു. അതും കൊടുംവനത്തിലൂടെ നടന്ന്. ഭഗവാനുള്ള കാഴ്ചദ്രവ്യമായി മുളങ്കുറ്റിയിൽ നിറച്ച നെയ്യുമായിട്ടായി രുന്ന യാത്ര. കാലം ഏറെ കടന്നു. പ്രായാധിക്യവും ക്ഷീണവും കാരണം പണ്ടത്തെപ്പോലെ യാത്ര വയ്യെന്നായി. എങ്കിലും ഭഗവാനെ തൊഴാതി രിക്കാൻ മനസ്സ് വന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ഭഗവാനെ മനസ്സിൽ ധ്യാ നിച്ച് യാത്രതുടർന്നു. വെണ്ടേക്കും ആൽമരവും ഉള്ള സ്ഥലത്ത് എത്തി യപ്പോൾ ഇവർ തളർന്നുവീണു. അപ്പോഴും നിറഞ്ഞ ഭക്തിയായിരുന്നു മനസ്സിൽ. ഭക്തയുടെ നിറഞ്ഞ ഭക്തിക്കുമുന്നിൽ തിരുനെല്ലി പെരുമാളിന് മാറിനിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾതന്നെ അവിടെ പ്രത്യക്ഷപ്പെട്ടു. ഇനിമുതൽ ഇത്രമാത്രം കഷ്ടപ്പെട്ട് തന്നെ കാണാൻ വരേണ്ടതില്ലെന്നും താൻ ഇവിടെ എന്നും ഉണ്ടാകുമെന്നും അരുളപ്പാടുണ്ടായി. വെണ്ടക്കും ആൽമരവും ചേർന്ന സ്ഥലത്ത് ഭഗവാൻ കുടികൊണ്ടു. അങ്ങനെയാണ് ഇവിടെ ക്ഷേത്രം പണിയുന്നത്. പ്രദേശം വേണ്ടാൽ എന്നും അറിയപ്പെ ട്ടു. സുൽത്താൻബത്തേരി നഗരത്തിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ യാണ് ക്ഷേത്രം. പഴൂർ ജങ്ഷനിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

പ്രധാന വഴിപാടുകൾ: പാൽപ്പായസം, നെയ്വിളക്ക്, മംഗല്യസൂക്ത പുഷ്പാഞ്ജലി, വിദ്യാസൂക്ത പുഷ്പാഞ്ജലി, സൽസന്താനസൂക്തപുഷ്പാഞ്ജലി, ഗണപതിഹോമം, മണ്ഡലവിളക്ക്. പ്രതിഷ്ഠാദിന മഹോത്സവം മെയ് 29. ഭഗവതിക്ക് പൊങ്കാല | സമർപ്പി ണം മീനമാസത്തിലെ പൂരംനാൾ. ഫോൺ: 04936 262100